2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച

അതിര്‍ത്തി


ഇവിടെ

ബോംബുകള്‍ ചിരിക്കാറുണ്ട്

വെടിയുണ്ടകള്‍ കഥ പറയാറുണ്ട്

കാറ്റിനു

ചോരയുടെ മണമാണ്

ആകാശത്തിനു

പേടിപ്പെടുത്തുന്ന രൂപമാണ്

ഇവിടെ

ഇലകള്‍ അനന്ങാറില്ല

കിളികള്‍ പറക്കാറില്ല

മരവിപ്പ്

മനസിനും ശരീരത്തിനും

ചൂടുപകരാന്‍,

കാത്തിരിക്കുന്ന പ്രണയിനിയുടെ

ഓര്‍മ്മകള്‍ മാത്രം

മുഷിഞ്ഞ അടിവസ്ത്രതിനടിയില്‍

വിജ്രിംഭിച്ച ലിംഗം വിറങ്ങലിക്കുന്നു

കൂട്ടുകാരാ

നമിക്കുന്നു

നാടുകാക്കുന്ന ത്യാഗത്തെ.

1 അഭിപ്രായം: