ഒറ്റയ്ക്കിരിക്കുമ്പോൾ ചിലപ്പോള മനസ്സ് വല്ലാതെ കാട് കയറും. പിന്നെ ചിന്തകളുടെ കടിഞ്ഞാൺ തലച്ചോറിൽ നിന്നും ഹൃദയം ഏറ്റെ ടുക്കും. യുക്തിക്ക് പകരം വികാരങ്ങളാണ് മുന്നോട്ടു തേർ തെളിക്കുന്നത്.
അവിടെ ശെരിയ്ക്കും തെറ്റിനും ഒന്നും യാതൊരു പ്രാധാന്യവും ഇല്ല. മാന്യതയുടെ മുഖം മൂടിപിച്ചിച്ചീന്തി ഉള്ളിലെ ബലഹീനതകൾ ദുർഗന്ധം വമിക്കുന്ന വൃത്തികേടുകളായി കുതിയൊലിച്ചൊഴുകും.
നന്മയും തിന്മയും തമ്മിൽ വേഴ്ച. കടം കൊണ്ട ഗർഭപാത്രത്തിൽ തിന്മയുടെ ബീജം വളർന്നു. ഭ്രൂനഹത്യയ്ക്ക് മുന്നില് ആഗ്രഹങ്ങളുടെ കന്മതില്ക്കെട്ട് തടസ്സങ്ങളുടെ ചെങ്കൊടി പിടിച്ചു നിന്നു .
ഒടുവിൽ കറുത്ത പാപങ്ങൾ ചാപിള്ളകളായി പിറന്നു വീണു. ഓര്മകളുടെ മുഖമുള്ളവ പുച്ഛം നിറഞ്ഞ കണ്ണുകൾ തുറന്നു തന്നെ വെച്ചു .
ജനിപ്പിച്ചവന്റെ നിസ്സഹായത. പൊറുക്കുക, എന്റെ പ്രിയ കൂട്ടുകാരി.