ഒറ്റയ്ക്കിരിക്കുമ്പോള്‍ മഴ വല്ലാത്ത ഒരു ആശ്വാസം ആണ്. Since i am suffering from Rain എന്ന് പറഞ്ഞു വിദേശത്തെ ജോലി വലിച്ചെറിഞ്ഞു മഴ ആസ്വദിക്കാന്‍ നാട്ടിലെത്തിയ സാഹിത്യകാരനെ ഇപ്പോഴാണ് എനിക്ക് മനസിലാക്കാന്‍ പറ്റിയത്.
എല്ലാത്തിനെയും തണുപ്പിക്കാനുള്ള ഒരു തരാം മാന്ത്രിക ശക്തിയുണ്ട് ഈ മഴയ്ക്ക്.
ഇന്നേയ്ക്ക് പറിച്ചു നടലിന്റെ അഞ്ചാം നാള്‍. ജോലി സംബന്ധിയായ കാര്യത്തിനാണ് ഞാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയത്. വഴി തെറ്റി ആണെങ്കിലും കുറെ നടന്നു. പ്രൌധമായ ഒരു കാലത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും അവിടെ കാണാം. അടിമത്തത്തിന്റെ അസ്ഥിക്കൂടങ്ങള്‍ ആയിട്ടാണ് എനിക്കവ തോന്നിയത്. തൊലി വെളുത്തവനെ പ്രീണിപ്പിക്കാന്‍ വേണ്ടി ഒരു ദരിദ്ര രാജ്യത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ കാട്ടിക്കൂട്ടുന്ന കോമാളി കാഴ്ചകളാണ് ഇവിടം നിറയെ. പട്ടിണി മാറ്റാന്‍ വേണ്ടി സാധാരണക്കാരന്‍ കാണിക്കുന്നതെന്തും ക്യാമറയിലാക്കി ആഘോഷിക്കുന്ന പണക്കൊഴുപ്പിന്റെ ആഡംബരം.
ആതിഥ്യ മര്യാദയുടെ പേരില്‍ നിസ്സഹായയായ കേരളത്തെ ബലാല്‍സംഗം ചെയ്യുന്ന കാഴ്ച ഹൃദയ ഭേദകമായിരുന്നു. വ്യഭിചാരത്തിനു കൂട്ടുനില്‍ക്കേണ്ടി വരുന്നവന്റെ നിര്‍വികാരതയാണ് എന്റെ മുഖത്തും....
ദൈവത്തിന്റെ സ്വന്തം നാട്..................
2009 ഡിസംബർ 30, ബുധനാഴ്‌ച
2009 നവംബർ 24, ചൊവ്വാഴ്ച
പറിച്ചു നടല്‍

തീവണ്ടി നീങ്ങിത്തുടങ്ങി. റെയില്‍വേ സ്റ്റേഷനിലെ ബള്‍ബുകള്‍ , തണുപ്പിന്‍റെ കുപ്പായമിട്ട രാത്രിക്ക് ചൂടുപകരാനെന്നോണം തെളിഞ്ഞു കത്തുന്നുണ്ട്. വാതിലില്‍ കൂടെ പുറത്തോട്ടു നോക്കുമ്പോള്‍ വളഞ്ഞു വരുന്ന തീവണ്ടിക്കു നല്ല ഭംഗി. ആകെ വല്ലാത്ത ഒരു അവസ്ഥ, ആശയക്കുഴപ്പം. തിരിച്ചു ഇറങ്ങിയാലോ എന്ന് പോലും ആലോചിച്ചു ഒരു നിമിഷം. മരവിച്ച മനസ്സിനെ വേറെയും എന്തൊക്കെയോ പറഞ്ഞു ഞാന്‍ അടക്കി നിര്ത്തി. വേരുറപ്പിച്ചു വരുന്ന മണ്ണില്‍ നിന്നും പറിച്ചു നടുമ്പോള്‍ ഏതൊരു ചെടിക്കും ഉണ്ടാവുന്ന വേദന. അത് പറഞ്ഞു ഫലിപ്പിക്കാന്‍ മാത്രം ഉള്ള സാഹിത്യം ഒന്നും എന്‍റെ കയ്യില്‍ ഇല്ല.
പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്, എനിക്ക് വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അറിയില്ലേ?യാത്രയാക്കാന്‍ വന്ന കൂട്ടുകാരനോട് വിട പറയാതെ വണ്ടി കയറിയവനാണ് ഞാന്‍. കഷ്ടം. പ്രിയസുഹൃതിന്റ്റെ മുഖത്ത് നോക്കിയാല്‍ ഞാന്‍ വീണ്ടും തളര്‍ന്നു പോകും. ഇരുമ്പ് കവച്ചതിനുള്ളിലൂടെയും തണുപ്പ് അരിച്ചരിച്ചു ഇറങ്ങുന്നുണ്ട്.എന്തൊക്കെയോ ആലോചിച്ചു കുറെ നേരം കിടന്നു. പിന്നെപ്പോഴോ ഉറങ്ങിപ്പോയി.
നാടു. സ്വന്തമെന്നു എല്ലാവരും പറയുന്ന നാട്. വേഗത കൂടുതലാണ് ഇവിടെ എല്ലാത്തിനും.. എല്ലാവര്ക്കും തിരക്ക്. ഉന്തിയും തള്ളിയും എല്ലാവരും ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. പ്രത്യേകിച്ച് യാതൊരു ലക്ശ്യവുമില്ലാതവനെപ്പൊലെ അവസാനം ഞാനും പുറത്തിറങ്ങി.
പുതിയ നിറം, പുതിയ മണം, എല്ലാം പുതിയതാണ്.
എന്തെന്നില്ലാത്ത ഒരു പേടി. പൂരപ്പറമ്പില്‍ വെച്ചു അമ്മയുടെ കൈ വിട്ടു ആള്‍ക്കൂട്ടത്തില്‍ പെട്ട് പോയ കുട്ടിയുടെ മാനസിക അവസ്ഥയായിരുന്നു എനിക്ക്. എങ്ങോട്ട് പോകണം എന്നോ, എന്ത് ചെയ്യണം എന്നോ അറിയാത്ത ഒരു നിര്‍വികാരമായ അവസ്ഥ.
അനാഥത്വം, സുരക്ഷിതത്വ ബോധം ഇല്ലായ്മ??!! എന്താണ്? എങ്ങനെയാണ് ഞാന്‍ എന്‍റെ വികാരങ്ങളെ ഈ കടലാസ്സില്‍ നിറക്കേണ്ടത്? ഒറ്റപ്പെടലിന്‍റെ വേദന ഇത്രയ്ക്കും നീറ്റല്‍ ഉലതാനെന്നു എനിക്കിപ്പോഴാനു മനസിലായത്.
2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച
അതിര്‍ത്തി
ഇവിടെ
ബോംബുകള്‍ ചിരിക്കാറുണ്ട്
വെടിയുണ്ടകള്‍ കഥ പറയാറുണ്ട്
കാറ്റിനു
ചോരയുടെ മണമാണ്
ആകാശത്തിനു
പേടിപ്പെടുത്തുന്ന രൂപമാണ്
ഇവിടെ
ഇലകള്‍ അനന്ങാറില്ല
കിളികള്‍ പറക്കാറില്ല
മരവിപ്പ്
മനസിനും ശരീരത്തിനും
ചൂടുപകരാന്‍,
കാത്തിരിക്കുന്ന പ്രണയിനിയുടെ
ഓര്‍മ്മകള്‍ മാത്രം
മുഷിഞ്ഞ അടിവസ്ത്രതിനടിയില്‍
വിജ്രിംഭിച്ച ലിംഗം വിറങ്ങലിക്കുന്നു
കൂട്ടുകാരാ
നമിക്കുന്നു
നാടുകാക്കുന്ന ത്യാഗത്തെ.
ബോംബുകള്‍ ചിരിക്കാറുണ്ട്
വെടിയുണ്ടകള്‍ കഥ പറയാറുണ്ട്
കാറ്റിനു
ചോരയുടെ മണമാണ്
ആകാശത്തിനു
പേടിപ്പെടുത്തുന്ന രൂപമാണ്
ഇവിടെ
ഇലകള്‍ അനന്ങാറില്ല
കിളികള്‍ പറക്കാറില്ല
മരവിപ്പ്
മനസിനും ശരീരത്തിനും
ചൂടുപകരാന്‍,
കാത്തിരിക്കുന്ന പ്രണയിനിയുടെ
ഓര്‍മ്മകള്‍ മാത്രം
മുഷിഞ്ഞ അടിവസ്ത്രതിനടിയില്‍
വിജ്രിംഭിച്ച ലിംഗം വിറങ്ങലിക്കുന്നു
കൂട്ടുകാരാ
നമിക്കുന്നു
നാടുകാക്കുന്ന ത്യാഗത്തെ.
2009 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച
ദാഹം
ചോര്‍ന്നൊലിക്കുന്ന നിന്റെ
ഹൃദയത്തില്‍ നിന്നും
വെറുപ്പോടെയെങ്കിലും
ഒരു തുള്ളി
എനിക്കും തരിക
പ്രണയിനീ
എനിക്ക് നിന്നെ ദാഹിക്കുന്നു
ഹൃദയത്തില്‍ നിന്നും
വെറുപ്പോടെയെങ്കിലും
ഒരു തുള്ളി
എനിക്കും തരിക
പ്രണയിനീ
എനിക്ക് നിന്നെ ദാഹിക്കുന്നു
ഒരു ശവത്തിന്റെ കഥ
ചീഞ്ഞളിഞ്ഞു നാറ്റം വരുന്നുണ്ട്, മൂക്കില്‍ നിന്നും വായില്‍ നിന്നും പുഴുക്കള്‍ നുരയ്ക്കുന്നുണ്ട്, എന്നിട്ടും മരിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ശവം സമ്മതിച്ചില്ല....
പളുങ്ക് പാത്രം പോലെ സൂക്ഷിച്ച ജീവിതം കൈവിട്ടു പോയി എന്ന് സമ്മതിക്കാനുള്ള ബുദ്ധിമുട്ടായിരിക്കാം. വെയിലും മഴയും ഏല്‍ക്കാതെ, കാറ്റിനും കടലിനും കൊടുക്കാതെ സൂക്ഷിച്ചതായിരുന്നു.
ഓര്‍മ്മകള്‍ മുരിപ്പെടുതലുകള്‍ ആകുന്നു, വൃത്തികെട്ട വേദനയും. എന്നില്‍ നിന്നും എന്റെ ജീവിതം തട്ടിപ്പരിചെടുത്ത കാലത്തിനോടുള്ള കലി അടങ്ങുന്നില്ല.
പക.
ആദ്യം സ്വപ്നം കാണിച്ചു സന്തോഷിപ്പിച്ചു, വരാനുള്ളതോര്‍ത്തു ആഹ്ലാദിച്ചു. പിന്നീടാണു മനസ്സിലായത് സ്വപ്‌നങ്ങള്‍ കണ്ടു സന്തോഷിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ്. ആഗ്രഹിക്കാന്‍ ഉള്ളതല്ല. വൈകിപ്പോയിരുന്നു, ഏറെ.
മരിചെങ്കിലെന്താ ഇനി ശവമായിട്ടു ജീവിക്കും...
പളുങ്ക് പാത്രം പോലെ സൂക്ഷിച്ച ജീവിതം കൈവിട്ടു പോയി എന്ന് സമ്മതിക്കാനുള്ള ബുദ്ധിമുട്ടായിരിക്കാം. വെയിലും മഴയും ഏല്‍ക്കാതെ, കാറ്റിനും കടലിനും കൊടുക്കാതെ സൂക്ഷിച്ചതായിരുന്നു.
ഓര്‍മ്മകള്‍ മുരിപ്പെടുതലുകള്‍ ആകുന്നു, വൃത്തികെട്ട വേദനയും. എന്നില്‍ നിന്നും എന്റെ ജീവിതം തട്ടിപ്പരിചെടുത്ത കാലത്തിനോടുള്ള കലി അടങ്ങുന്നില്ല.
പക.
ആദ്യം സ്വപ്നം കാണിച്ചു സന്തോഷിപ്പിച്ചു, വരാനുള്ളതോര്‍ത്തു ആഹ്ലാദിച്ചു. പിന്നീടാണു മനസ്സിലായത് സ്വപ്‌നങ്ങള്‍ കണ്ടു സന്തോഷിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ്. ആഗ്രഹിക്കാന്‍ ഉള്ളതല്ല. വൈകിപ്പോയിരുന്നു, ഏറെ.
മരിചെങ്കിലെന്താ ഇനി ശവമായിട്ടു ജീവിക്കും...
മെഴുകുതിരി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


