ശാപം പിടിച്ച ഭൂതകാലത്തിലെ, ഗർഭഛിദ്രം ചെയ്യപ്പെട്ട ആഗ്രഹങ്ങളുടെ പ്രേതം പോലെ നിഴലുകൾ എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. മുന്നിലും, പിന്നിലും, നീണ്ടും കുറുകിയും എന്റെ വേഗത്തിനൊപ്പം തന്നെ നടക്കുന്നു. മോക്ഷം കിട്ടാത്ത ആത്മാക്കളെ പോലെ ഇവ എന്തിനാണ് എന്റെ പിന്നാലെ ഇങ്ങനെ അലയുന്നത്? എന്തിനാണ് എന്നെ അനുകരിക്കുന്നത്? എന്റെ വ്യക്തി ജീവിതത്തിലെ ഈ ഇടപെടലുകൾ വല്ലാത്ത വീർപ്പുമുട്ടൽ തന്നെ ആണ്. എനിക്ക്, ഞാൻ ആയി സ്വന്തമായി ഇരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. എല്ലായിടത്തും നിഴലുകളുടെ നുഴഞ്ഞു കയറ്റം. ക്ഷണിക്കപ്പെടാതെ വന്ന, ശല്യക്കാരനായ ഒരു അതിഥിയെപ്പോലെ എന്റെ സ്വകാര്യതകളിൽ പോലും എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.
നിഴലുകളെ തോല്പ്പിക്കാൻ വേണ്ടി ഞാൻ അദൃശ്യനാവാൻ തീരുമാനിച്ചു. ഉച്ചത്തിലുള്ള ചിന്തകളും, ആഴത്തിലുള്ള നോട്ടവും നിശ്ചലമായ ശരീരവും ഉള്ളവന. നിഴലുകളുടെ അല്ലലില്ലാതെ , സ്വസ്ഥം.
നിഴലുകൾ
നിഴലുകളെ തോല്പ്പിക്കാൻ വേണ്ടി ഞാൻ അദൃശ്യനാവാൻ തീരുമാനിച്ചു. ഉച്ചത്തിലുള്ള ചിന്തകളും, ആഴത്തിലുള്ള നോട്ടവും നിശ്ചലമായ ശരീരവും ഉള്ളവന. നിഴലുകളുടെ അല്ലലില്ലാതെ , സ്വസ്ഥം.
നിഴലുകൾ