2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കീഴടങ്ങല്‍

പേയിളകിയ പേന കലിതുള്ളുന്നു
ഭ്രാന്തുകള്‍ ചിലയ്ക്കുന്നു
വെളുത്ത കടലാസ്സില്‍
കറുത്ത വിഷം തുപ്പുന്നു

മരിക്കും മുന്‍പ്
ഒരു തിരിഞ്ഞു നോട്ടം
അക്ഷര തെറ്റുകള്‍
തിരുത്തലുകളുടെ തീരാ കളങ്കങ്ങള്‍

പ്രതിഷേധം, വിപ്ലവം, മാറ്റം
മൂല്യച്യുതി
വിലയിടിഞ്ഞ വാക്കുകള്‍

ഒടുവിലായ്
പ്രണയിനിയുടെ ഭര്‍ത്താവിനു
അയച്ച ദയാഹരജി

പുത്തന്‍ രാമന്മാരുടെ
അഗ്നിപരീക്ഷയില്‍
തോറ്റു കുമ്പിട്ടു നിന്ന
വാക്കുകള്‍ക്കു തീ പിടിച്ചു
പേന അതില്‍ ചാടി
ആത്മാഹൂതി ചെയ്തു

മോക്ഷം

1 അഭിപ്രായം: