ഒറ്റയ്ക്കിരിക്കുമ്പോള്‍ മനസ്സ് വല്ലാതെ കാടുകയറും. ചിന്തകളുടെ കടിഞ്ഞാണ്‍ ഹൃദയം ഏറ്റെടുക്കും. യുക്തിക്ക് പകരം പിന്നെ വികാരങ്ങളാണ് തേര്‍ തെളിക്കുന്നത്. ഇവിടെ തെറ്റിനും ശരിക്കും യാതൊരു പ്രാധാന്യവുമില്ല. മാന്യതയുടെ മുഖം മൂടി പിച്ചിച്ചീന്തി, ബലഹീനതകള്‍ വൃത്തികേടുകളായി കുത്തി ഒലിക്കാന്‍ തുടങ്ങും.
നന്മയും തിന്മയും തമ്മില്‍ വേഴ്ച. കടം കൊണ്ട ഗര്‍ഭ പാത്രത്തില്‍ തിന്മയുടെ ബീജം വളര്‍ന്നു വലുതായി. ഭ്രൂണ ഹത്യക്ക് മുന്‍പില്‍ ചപല മോഹങ്ങളുടെ കന്മ്തില്‍ക്കെട്ട് തടസ്സങ്ങളുടെ ചുവന്ന കൊടി പിടിച്ചു നിന്നു.
ഒടുവില്‍ കറുത്ത പാപങ്ങള്‍ ചാപിള്ളകള്‍ ആയി പിറന്നു വീണു.
ജനിപ്പിച്ചവന്റെ നിസ്സഹായത.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ