ആര്‍ക്കോ വേണ്ടി ഒഴുക്കിയ നാല് തുള്ളി രേതസ്സിന്, കുറ്റബോധത്തിന്റെ നിറവും മണവും ആയിരുന്നു. പാപബോധം ഒരു കിനാവള്ളി കണക്കെ പതിയെ, അരിച്ചരിച്ചു ശരീരം മുഴുവന്‍ പടര്‍ന്നു തുടങ്ങി. വേദന തിന്നു തിന്നു എന്റെ മനസ്സ് ജീര്‍ണിച്ചു. കൂടുതല്‍ വിശപ്പ് തിന്നത് കൊണ്ടാവാം എന്റെ ഹൃദയം വരെ വിസര്‍ജ്ജ്യമായിപ്പോയി.
അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റുകളെ ചൊല്ലിവിളിക്കാന്‍ ഒരു പേര് അന്വേഷിക്കുകയാണ് ഞാന്‍ ഇപ്പോള്‍. ഒരു തരത്തില്‍ ചിന്തിക്കുമ്പോള്‍ ശരി തെറ്റ് എന്നുള്ളത് വെറും ആപേക്ഷികമായ അല്ലെങ്കില്‍ നൈമിഷികങ്ങളായ തോന്നലുകള്‍ മാത്രം ആണ്. ശരീരം ഒരു ആഗോളീകരണത്തിന്റെ ഭാഗമായെങ്കിലും, മനസ്സ് ഇപ്പോഴും എന്തിലോ ഉടക്കി നില്‍ക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ